കുഞ്ഞിന്റെ സ്കിൻ പ്രോബ്ലെംസിനു വിട പറയാം നാച്ചുറലി!

കുഞ്ഞിന്റെ ചർമം കോമളവും മൃദുലവും ആണ്. അതു ലോലം ആയതിനാൽ ക്രെഡൽ ക്യാപ്, ഇൻഫന്റൈൽ എക്സിമ തുടങ്ങിയേവ ഉണ്ടാകാൻ ഉള്ള സാധ്യത ഏറെ ആണ്. എന്നാൽ വിഷമിക്കേണ്ടതില്ല, ഇതാ ചില നാച്ചുറൽ റെമഡീസ്:  1. ഓട്സ്

ഓട്സ് നന്നായി പൊടിച്ചു ഒരു ടബ്ബ് ഇളം ചൂട് വെള്ളത്തിൽ നന്നായി

 

മിക്സ്‌ ചെയ്യുക. വെള്ളത്തിനു പാലിന്റെ നിറമാകുന്നവരെ കലക്കുക. കരപ്പൻ, ചൊറിഞ്ഞു പൊട്ടൽ, ചൂടുകുരു എന്നിവക്കെതിരെ ഇത് ഫലപ്രദമാണ്. ചൊറിച്ചിലും പഴുപ്പുമൊക്കെ ഇത് കുറക്കാൻ സഹായിക്കും.

 

  1. ചന്ദനം

മനോഹരമായ സുഗന്ധമുള്ള ചന്ദനം ചൂടുകുരുവിനു ഉത്തമ ഔഷധമാണ്. ചന്ദനം സ്വല്പം വെള്ളവും കൂട്ടി അരച്ച് അതു ആവശ്യാനുസ്രുതം പുരട്ടിയാൽ ഉടനെ ആശ്വാസം കിട്ടും.

  1. ആര്യവേപ്പ്

ആര്യവേപ്പ് എന്ന് അറിയപ്പെടുന്ന മാർഗോസ നാട്ടു വൈദ്യത്തിൽ അണുനാശിനിയായി ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നവയിൽ ഒന്നാണ്. കുറച്ചു വെള്ളവും ചേർത്തി മിക്സിയിൽ അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കി ചൊറിച്ചിലോ തടിപ്പോ ഉള്ള ഭാഗത്തു പുരട്ടിയാൽ നല്ല ആശ്വാസം കിട്ടും. കൊതുക് കടിച്ചതിന്റെ ചൊറിച്ചിൽ അകറ്റാനും ഇത് സഹായിക്കും.

  1.  വെളിച്ചെണ്ണ

ആന്റിഫങ്ഗലും ആന്റിമൈക്രോബിയലും ഗുണങ്ങൾ ഉള്ള വെളിച്ചെണ്ണക് ഒരുപാട് ഉപയോഗങ്ങൾ ഉണ്ട്. ഡൈയ്പർ ഉപയോഗം മൂലം കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന ഡൈയ്പർ രാഷ് അഥവാ തടിപ്പും ചൊറിച്ചിലും വരാതിരിക്കുവാനും, വന്നാൽ വേഗത്തിൽ മാറുവാനും വെളിച്ചെണ്ണ പുരട്ടിയാൽ മതിയാകും. ഡൈയ്പർ ഓരോ തവണ മാറ്റും മുൻപേ അല്പം വെളിച്ചെണ്ണ തേച്ചു കൊടുത്താൽ കുഞ്ഞിന്റെ ചര്മത്തിന് മൃദുലതയും സംരക്ഷണവും കിട്ടും. കുഞ്ഞുനു ഫങ്ഗ്ൽ രാഷ് ഉണ്ടെങ്കിൽ കുഞ്ഞിനെ കുളിപ്പിക്കുന്ന ഇളം ചൂട് വെള്ളത്തിൽ കുറച്ചു തുള്ളി വെളിച്ചെണ്ണ ചേർക്കാവുന്നതാണ്  1.  മുലപ്പാൽ

ഉള്ളിലേക്കും പുറമേക്കും ഒരേപോലെ കുഞ്ഞുങ്ങൾക്കു ഔഷധമാകുന്നതാണ് മുലപ്പാൽ. ഏതാനും തുള്ളികൾ പ്രശ്നബാധ്യതമായ സ്ഥലത്തു പുരട്ടിയാൽ ഒരു റിയാക്ഷനും കൂടാതെ റാഷേസും ചൊറിച്ചിലും മാറും. ഇതിനു കാരണം മുലപ്പാലിൽ ഉള്ള ഇമ്മ്യൂണോഗ്ലോബുലിൻസിനു ഇൻഫെക്ഷനുകളെ തടയാനുള്ള ശക്തി ഉണ്ട്


കുഞ്ഞിന് വിട്ടു മാറാത്ത ചൊറിച്ചിലും തടിപ്പും പഴുപ്പും ഉണ്ടെങ്കിൽ ടെർച്ചയായും ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.

 

Translated by: Sheeba Vijesh

 

Explore the entire collection of articles: Malayalam

 

Read More
Malayalam

Leave a Comment

Comments (1)

Recommended Articles