ഗർഭിണിയെ അലോസരപെടുത്താൻ ഇതിലും കൂടുതലായി വേറെന്തു വേണം?

 

ഗർഭിണിയായാൽ ആളുകൾക്ക് പറയാനും ഉപദേശിക്കാനും ഒരുപാടുണ്ട്! വയറു ആയി തുടങ്ങിയാൽ പിന്നെ പറയുകേം വേണ്ട. എല്ലാവർക്കും ഉണ്ടാകും എന്തേലും ഒരു കമന്റ്പറയാൻ, അതിൽ കുടുതലും അവളെ അലോസരപെടുതുന്നവയാണ്! ഇതാ ഇത്തരത്തിൽ ഉള്ള ചില ചോദ്യങ്ങൾ:

 

  • ഇയാൾ/കുട്ടി/മോള് പ്രെഗ്നന്റ് ആണോ? ശരിക്കും? 

സത്യം പറഞ്ഞാൽ ചോദിക്കുന്ന ആള് തമാശക്ക് ചോദിക്കുന്നതാണോ എന്നറിയില്ല, പക്ഷെ "സുഹൃത്തേ, ഇത് കുടവയർ ആയിട്ടാണോ താങ്കൾക്കു തോന്നിയത്?"

 

Source: media.giphy
 

  • ആഹാ! പ്രസവത്തിന്റെ ഡേറ്റ് ആയോ? 

(കഷ്ടപ്പെട്ട് ഒരു ചിരി പാസ്സ് ആക്കികൊണ്ടു) ഇല്ല, 6-ആം മാസം ആയിട്ടുള്ളു.

 

 Source: media.giphy

 

  • അങ്ങോട്ട്ആവശ്യപ്പെടാതെ, തികച്ചും ഫ്രീ ആയി കിട്ടുന്ന ലിംഗ നിർണയ ക്ലാസുകൾ - പൊക്കിൾ പുറത്തേക്കു തള്ളി നില്കുന്നുവെങ്കിൽ പെൺകുട്ടി, ഉള്ളിലേക്കാണെങ്കിൽ ആൺകുട്ടി ! 

അപ്പോൾ ഇടത്തരം ആയാലോ, mrs. ജീനിയസ്?

 

 Source: akns-images.eonline

 

  • ഒന്ന് തൊട്ടോട്ടെ? കുഞ്ഞു ചവിട്ടുന്നുണ്ടോ? 

തൊടുന്നതെല്ലാം പൊന്നാക്കാൻ കഴിയുമെങ്കിൽ മാത്രം!

 

 Source: reactiongifs

 

  • എന്റേതു നല്ല ഉരുണ്ട വയറായിരുന്നു, ഇത് ഓവൽ ഷേപ്പ് ആണ്, കുട്ടി നിവർന്നു കിടക്കുന്നതുപോലെ! 

സോറി ചേച്ചി, കുട്ടിക്ക് തീരെ അനുസരണ ഇല്ല.

 

 Source: media.giphy

 

  • ഒന്ന് വയറു കാണിച്ചു തരാമോ? 

 ഒന്ന് പോയി തരാമോ!?


Source: media.giphy

  

  • ഓഹോ, രണ്ടാൾക്കുള്ളത് കഴിക്കുന്നുണ്ടല്ലേ? നടക്കട്ടെ, നടക്കട്ടെ! 

ഉവ്വ, ഐശ്വര്യ റായിയും കരീന കപൂറും ഒക്കെ രണ്ടാൾക്കുള്ളത് കഴിച്ചിരുന്നു! വിരോധം ഇല്ലെങ്കിൽ ഞാനും അങ്ങോട്ടു.... 

 

Source: m.popkey
 

  • ഹോ! വയറു വല്ലാതെ വലുതാണല്ലോ! വെള്ളം ആയിരിക്കും, അധികം വെള്ളം കുടിക്കാതിരുന്നാൽ മതിയാകും. 

ആന്റി, ഫ്രീ ഉപദേശം ഒന്ന് നിർത്താമോ!


 Source: media.giphy

  

  • കൊച്ചു കള്ളി! ആരെയും ഒന്നും അറിയിച്ചില്ല അല്ലെ? 

നാട് നീളെ പോസ്റ്റർ ഒട്ടിക്കാൻ എല്പിച്ചിരുന്നതാ. അയാള് മുങ്ങി!

 

Source: topyaps

 

Translated by: Sheeba Vijesh

 

Explore the entire collection of articles: Malayalam


Read More On Baby

Pregnancy, Baby, Toddler

Read More
മലയാളം

Leave a Comment

Comments (1)

Recommended Articles